GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഭവന സന്ദർശനത്തിലൂടെ സൗദിയിൽ ഇൻഫ്ളുവൻസ വാക്‌സിനേഷന് തുടക്കം



റിയാദ് – വീടുകൾ സന്ദർശിച്ച് സീസണൽ ഇൻഫഌവൻസ വാക്‌സിൻ നൽകുന്ന സേവനത്തിന് ഇന്നലെ മുതൽ ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ഓൺലൈൻ ടാക്‌സി സർവീസ് ആയ കരീം ആപ് വഴി സ്വദേശികൾക്കും വിദേശികൾക്കും സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. റിയാദ്, ജിദ്ദ, മദീന, ദമാം നഗരങ്ങളിലാണ് സേവനം നിലവിലുള്ളത്.

വൈകിട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു വരെയുള്ള സമയത്താണ് ഭവന സന്ദർശനത്തിലൂടെ ആരോഗ്യ പ്രവർത്തകർ വാക്‌സിൻ നൽകുന്നത്.
ഇതിന് ഓൺലൈൻ ടാക്‌സി സർവീസ് നിരക്കായി 40 റിയാലാണ് ഫീസ് നൽകേണ്ടത്. കരീം ആപ് വഴി കൃത്യമായ ലൊക്കേഷൻ നിർണയിച്ച് വാക്‌സിൻ സേവനത്തിന് ബുക്ക് ചെയ്യുകയാണ് വേണ്ടത്. മെഡിക്കൽ സംഘത്തെ കരീം ടാക്‌സി ഡ്രൈവർ ഉപയോക്താക്കളുടെ ഭവനങ്ങളിലെത്തിക്കുകയും വാക്‌സിൻ നൽകിയ ശേഷം മെഡിക്കൽ സംഘത്തെ ഡ്രൈവർ തിരികെ എത്തിക്കുകയുമാണ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!