NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ റുബുഉൽ ഖാലി സൗദിയിലെ പുതിയ പറുദീസ ഈ തണുപ്പ് കാലത്ത് ടെന്റ് കെട്ടി താമസിക്കാൻ ഏറ്റവും അനുയോജ്യം BY GULF MALAYALAM NEWS December 28, 2022 0 Comments 1.50K Views റിയാദ് – പാറക്കെട്ടുകളും മണൽക്കുന്നുകളുമായി മരുഭൂ സൗന്ദര്യം തുളുമ്പുന്ന റുബുഉൽ ഖാലി മരുഭൂമി തണുപ്പിന്റെ പുതപ്പണിഞ്ഞു. മഞ്ഞുകാലത്തെ മരുഭൂ വന്യത ആസ്വദിക്കാനും മണൽപരപ്പിലൂടെ സഞ്ചരിക്കാനും ടെന്റ് കെട്ടി കഴിയാനും പലരുമിപ്പോൾ സൗദി അറേബ്യയുടെ തെക്ക് കിഴക്ക് ഭാഗത്തെ ഈ പ്രദേശത്തെ തെരഞ്ഞെടുക്കുകയാണ്.തണുപ്പ് കാലത്ത് റുബുൽ ഖാലി മരുഭൂമിയിൽ 14 നും 18 നും ഇടയിലെ താപനിലയായിരിക്കുമെന്ന് പ്രമുഖ കലാവസ്ഥ ഗവേഷകൻ മുആദ് അൽഅഹ്മദി പറഞ്ഞു. ധ്രുവങ്ങളിൽ തണുപ്പ് കാഠിനമായി അനുഭവപ്പെടുമ്പോൾ 10 ഡിഗ്രി വരെയായിരിക്കും താപനില. മിത കാലാവസ്ഥയായതിനാൽ മരുഭൂ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യ സമയമിതാണ് -അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മരുഭൂമികളിൽ ഒന്നാണ് ആറു ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന റുബുഉൽ ഖാലി മരുഭൂമി. ഏകദേശം ആയിരം കിലോമീറ്റർ നീളവും 500 കിലോമീറ്റർ വീതിയുമുണ്ട്. വരണ്ട അറേബ്യൻ മരുഭൂമിയിലാണ് റുബുൽ ഖാലി സ്ഥിതി ചെയ്യുന്നത്.വസന്തകാലത്ത് കുറ്റിച്ചെടികളും മരങ്ങളും പുല്ലുകളും വളരും. നജ്ദ്, അസീർ, യെമൻ, ഒമാൻ താഴ്‌വരകളുടെ മുഖമെന്ന പേരിലറിയപ്പെടുന്ന ഈ മരുഭൂമിയിലെ സ്വർണ മണലുകൾക്ക് താഴെ വൻതോതിൽ ജലശേഖരം ഉണ്ടെന്നാണ് വിശ്വാസം.