ദുബായ് : ജനുവരി മൂന്ന് വരെ അവധിക്കാല തിരക്കില്‍ വീര്‍പ്പുമുട്ടുമെന്നതിനാല്‍ ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ന്യൂ ഇയര്‍ അവധിക്കാലത്ത് ഏകദേശം 20 ലക്ഷം യാത്രക്കാരെയാണ് ദുബായ് എയര്‍പോര്‍ട്ട് പ്രതീക്ഷിക്കുന്നത്.
ജനുവരി മൂന്ന് വരെ പ്രതിദിനം 2,45,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ജനുവരി രണ്ടിന് 2,57,000 യാത്രക്കാരുമായി ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും.യാത്രാക്കാര്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് വരുന്നതിനും പോകുന്നതിനുംഎയര്‍ലൈനുകള്‍, കണ്‍ട്രോള്‍ അതോറിറ്റികള്‍, വാണിജ്യ, സേവന പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.അവധിക്കാല തിരക്ക് മറികടക്കാന്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കണം.
റോഡുകളിലെ തിരക്ക് കണക്കിലെടുത്ത് എയര്‍പോര്‍ട്ടിലേക്ക് നേരത്തെ പുറപ്പെടണം.ലഭ്യമായ എല്ലായിടത്തും ഓണ്‍ലൈന്‍, സ്വയം സേവന ഓപ്ഷനുകള്‍ ഉപയോഗിണം. ടെര്‍മിനല്‍ മൂന്നില്‍ നിന്ന് പോകുന്ന യാത്രക്കാര്‍ക്ക് എമിറേറ്റിന്റെ സ്വയം സേവന ചെക്ക്ഇന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാം.
വിമാനത്താവളത്തിലേക്കും തിരിച്ചും ദുബായ് മെട്രോ ഉപയോഗിക്കണമെന്നും പൊതുഗതാഗത സംവിധാനം ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 3 എന്നിവിടങ്ങളില്‍ നിര്‍ത്തുമെന്നും അറിയിപ്പില്‍ പറയുന്നു. ഡിസംബര്‍ 31 മുതല്‍ ജനുവരി ഒന്നു വരെ ഇത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
എയര്‍പോര്‍ട്ട് പ്രവേശന കവാടങ്ങളിലെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് സോണുകള്‍ പൊതുഗതാഗതത്തിനും അംഗീകൃത വാഹനങ്ങള്‍ക്കും വേണ്ടി നീക്കിവെക്കും. പകരം കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളും വാലെറ്റും ഉപയോഗിക്കാന്‍ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.