റിയാദ് : ചെറുകിട സ്ഥാപനങ്ങള്‍ക്ക് വേതന സുരക്ഷ പദ്ധതി നടപ്പാക്കാന്‍ പ്രാദേശിക ബാങ്കുകളുമായി മാനവ ശേഷി സാമൂഹിക മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടു. 49 ല്‍ താഴെ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇതനുസരിച്ച് യാതൊരു ഫീസുമില്ലാതെ ബാങ്കുകള്‍ വഴി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാം. സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജീവനക്കാര്‍ക്ക് കൃത്യസമയത്ത് തൊഴില്‍ കരാര്‍ അനുസരിച്ചുള്ള ശമ്പളം കൃത്യസമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണിത്. ഇങ്ങനെ കരാറനുസരിച്ച് ശമ്പളം അയക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ബാങ്കുകള്‍ യാതൊരു ഫീസും ഈടാക്കുകയില്ല.