റിയാദ്- ശൈത്യകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ശൈത്യകാലത്ത് ചിലർ വെള്ളം കുടിക്കാൻ മറക്കാറുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ വെള്ളം എല്ലാ ദിവസയവും നൽകണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
ആസ്ത്മ രോഗികൾ നിർദേശങ്ങൾ പാലിക്കണം -റിയാദ് ഹെൽത്ത് ക്ലസ്റ്റർ
റിയാദ് – ആസ്തമ രോഗികൾ ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്ന് റിയാദ് ഹെൽത്ത് ക്ലസ്റ്റർ ആവശ്യപ്പെട്ടു. ആരോഗ്യ നിലയും ആസ്തമ നിയന്ത്രണത്തിന്റെ അളവും നിയന്ത്രിക്കാൻ പതിവായി ഡോക്ടറെ സന്ദർശിക്കണം. ഡോക്ടർമാർ കുറിച്ചുതന്ന മരുന്നുകൾ കൃത്യമായി ഉപയോഗിക്കണം. അലർജിയുണ്ടാക്കുന്ന അവസ്ഥകളിൽ നിന്ന് വിട്ടുനിൽക്കണം. നെബുലൈസർ അല്ലെങ്കിൽ സപ്പോസിറ്ററി ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങളും മരുന്നുകളും ഒഴിവാക്കുക. മാനസിക സംഘർഷങ്ങൾ പരമാവധി കുറക്കുക. ഇൻഫഌവൻസ വാക്‌സിൻ എടുക്കുക. എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്