തബൂക്കിലെ ജബൽ അൽ ലൗസിൽ ഇന്ന് (ഞായറാഴ്ച) ചെറിയ തോതിൽ മഞ്ഞുവീഴ്ച്ച അനുഭവപ്പെട്ടു. ഫഹദ് അൽത്തർഫാവി എന്ന സ്വദേശി പൗരൻ മഞ്ഞുവീഴ്ച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
എല്ലാ വർഷവും തണുപ്പ് കാലത്ത് ശക്തമായ മഞ്ഞു വീഴ്ച്ച അനുഭവപ്പെടുന്ന സൗദിയിലെ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് ജബൽ ലൗസ്.
സമുദ്ര നിരപ്പിൽ നിന്നും 2600 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ അൽ ലൗസിൽ മഞ്ഞുവീഴ്ച്ച കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് ഓരോ വർഷവും എത്താറുള്ളത്
വരും ദിവസങ്ങളിൽ സൗദിയുടെ ചില പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
സൗദി പൗരൻ പങ്കുവെച്ച വീഡിയോ കാണാം