റിയാദ് : വാഹനങ്ങള്‍ മോഷ്ടിച്ച് പാര്‍ട്‌സുകളാക്കി വില്‍ക്കുന്ന ആറംഗ വിദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. റിയാദിന്റെ തെക്ക് ഭാഗത്തെ ഇവരുടെ കേന്ദ്രത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായവര്‍ നാലു യമനികളും ഒരു സുഡാനിയും ഒരു സൗദി പൗരനുമാണ്. 12 വാഹനങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ മോഷ്ടിച്ച് അതിന്റെ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന സംഘത്തില്‍ പെട്ടവരാണിവര്‍. നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഇവരെ മാറ്റി.