GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സ്വദേശിവൽക്കരണം കൊണ്ടുവരാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ ഇനി ഓൺലൈൻ സംവിധാനം




ദുബൈ: യു എ ഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ ഓൺലൈൻ സംവിധാനം. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികൾക്കു നിയമനം നൽകേണ്ടത്. ഈ കാറ്റഗറിയിൽ മലയാളികളുടെയും ഇന്ത്യക്കാരുടെയും അടക്കം 13,000 സ്ഥാപനങ്ങൾ യുഎഇയിലുണ്ട്.
ഈ സ്ഥാപനങ്ങൾ നേരിട്ടു പരിശോധിക്കും.

50 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ രണ്ട് ശതമാനം സ്വദേശികളായിരിക്കണം എന്നാണു നിയമം . ഈ വർഷം അവസാനിക്കുന്നതിനു മുൻപ് മികച്ച തസ്തികയിൽ അവരുടെ നിയമനം പൂർത്തിയാക്കിയിരിക്കണം. സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓർമിപ്പിച്ചു മന്ത്രാലയം ‘കൗണ്ട് ഡൗൺ ‘ ആരംഭിച്ചു. ജനുവരി 10നു ശേഷം പരിശോധന തുടങ്ങും.

വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. വ്യാജരേഖകൾ വഴി നിർദിഷ്ട സ്വദേശി നിയമനത്തിൽ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസിക്യൂഷനു കൈമാറുമെന്നു മന്ത്രാലയ അധികൃതർ അറിയിച്ചു.

സ്വദേശിവൽക്കരണം യാഥാർഥ്യമാക്കിയ കമ്പനികൾക്ക് ഓരോ സ്വദേശിയുടെ നിയമനത്തിനും സഹായമായി 6000 ദിർഹം നാഫിസ് വഴി ലഭിക്കും. ജോലി നൽകാതെ പേരിനു മാത്രം നിയമന ഫയൽ രൂപപ്പെടുത്തുന്നതു കടുത്ത നിയമ ലംഘനമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

നിയമനം നൽകിയ ഒരു സ്വദേശി രാജിവച്ചാൽ രണ്ട് മാസത്തിനകം പുതിയ നിയമന നടപടികൾ സ്വീകരിക്കണം. അതുവരെ നാഫിസ് നിയമനാനുകൂല്യം സ്ഥാപനത്തിനു ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വേതനം നൽകുന്ന വേതന സുരക്ഷാ പദ്ധതി (ഡബ്ല്യുപിഎസ്) വഴിയായിരിക്കണം സ്വദേശികൾക്കും വേതനം നൽകേണ്ടത്. അതിനു സാധിച്ചില്ലെങ്കിൽ രാജ്യം അംഗീകരിച്ച മറ്റു വേതന വിനിമയ സംവിധാനവും കമ്പനികൾക്ക് സ്വീകരിക്കാം.

രാജ്യത്തെ ഏതെങ്കിലും ഒരു പെൻഷൻ പദ്ധതിയിൽ റജിസ്റ്റർ ചെയ്യണമെന്നും സ്വദേശികൾക്ക് മന്ത്രാലയം നിർദേശം നൽകി. കാലാവധിയുള്ള വർക്ക് പെർമിറ്റുകളുടെ എണ്ണം നോക്കി സ്ഥാപനങ്ങളിലെ സ്വദേശി നിയമനം മനസ്സിലാക്കാനും മന്ത്രാലയത്തിനു സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!