ഒമാൻ : രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഇ-പേമെൻറ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഒമാൻ. 140 സ്ഥാപനങ്ങൾക്ക് ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്താത്തതിൽ ഒമാൻ കഴിഞ്ഞ ദിവസം പിഴ ഈടാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇക്കര്യം അറിയിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന ചില വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തണം എന്ന് വർഷത്തിന്റെ തുടക്കത്തിൽ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഇത് അനുസരിച്ച് പല വ്യാപര സ്ഥാപനങ്ങളും ഇ-പേമെൻറ് സംവിധാനം കടകളിൽ നടപ്പിലാക്കിയിരുന്നു.
ഇനിയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ രീതിയിലുള്ള പരിശോധനകൾ ആണ് നടത്തി വരുന്നത്. ഇ-പേമെന്റ് സംവിധാനം നടപ്പാക്കേണ്ട സ്ഥാപനങ്ങൾ ഇവയാണ്, സ്വർണം-വെള്ളി എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ, പച്ചക്കറി-പഴവർഗങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ, കഫെകൾ, റസ്റ്റാറൻറുകൾ, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ഉയോഗിക്കുന്ന സാധനങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യാവസായിക മേഖലകൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, മാളുകൾ, ഗിഫ്റ്റുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ഇ-പേമെന്റ് സംവിധാനം നടപ്പിലാക്കണം.
വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ സ്റ്റോറുകളിലും ഔട്ട്‌ലെറ്റുകളിലും ഇലക്ട്രോണിക് പേമെന്റ് സേവനങ്ങൾ ഒരുക്കണം. ചെറിയ സ്ഥാപനങ്ങളിൽ ഈ സംവിധാനം വലിയ രീതിയിൽ നടപ്പിലാക്കാൻ സാധിക്കില്ല. എന്നാൽ വലിയ സ്ഥാപനങ്ങളിൽ ഇത് നടപ്പിലാക്കാണം. ഇത് നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇ-പേമെന്റ് മെഷീനുകൾ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാണ്. സേവനം ലഭ്യമാക്കുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) ബാങ്കുകളുമായും ബിൽ പേമെന്റ് സേവന ദാതാക്കളുമായും ഏകോപിപ്പിച്ച് പോയന്റ് ഓഫ് സെയിൽ (പിഒഎസ്) ഉപകരണങ്ങൾ അല്ലെങ്കിൽ വ്യാപാരികൾക്കായി ഏതെങ്കിലും പേമെന്റ് സേവനങ്ങൾ തുടങ്ങിയവ ഇൻസ്റ്റാലേഷൻ ഫീസോ പ്രതിമാസ ചാർജോ ഈടാക്കാതെ ലഭിക്കും.
ഇ-പേമെന്റ് മെഷീനുകൾ സ്ഥാപിക്കുന്നതിന് അപേക്ഷിച്ചാൽ രണ്ടാഴ്ചകൊണ്ട് മെഷീൻ ലഭിക്കും. സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ആണ് ഇടപാട് നടത്തേണ്ടത്. കമ്പനിയുടെ സി.ആർ ലെറ്റിൽ പേരുള്ള സ്ഥാപനത്തിന്‍റെ ഉടമയാണ് അപേക്ഷയിൽ ഒപ്പുവെക്കേണ്ടത്. ബാങ്കുകൾ മെഷീന് 50 റിയാൽ ഈടാക്കിയിരുന്നു ആദ്യം ഘട്ടിൽ എന്നാൽ ഇപ്പോൾ പല ബാങ്കുകളും മെഷീനുകൾ സൗജന്യമായാണ് നൽകുന്നത്.