തായിഫ് : അല്‍കര്‍ ചുരംറോഡിന്റെ മുകള്‍ ഭാഗത്ത് സ്ഥാപിച്ച അനധികൃത പച്ചക്കറി, പഴം വില്‍പന സ്റ്റാളുകള്‍ നഗരസഭ പൊളിച്ചുനീക്കി. തായിഫ് നഗരസഭക്കു കീഴിലെ അല്‍ഹദാ ബലദിയ ആണ് സുരക്ഷാ വകുപ്പുകളുടെ സഹായത്തോടെ ബുള്‍ഡോസറുകളും ലോറികളും ഉപയോഗിച്ച് നിയമ വിരുദ്ധ പച്ചക്കറി മാര്‍ക്കറ്റ് അടപ്പിച്ച് സ്റ്റാളുകള്‍ പൊളിച്ചുനീക്കിയത്.
പച്ചക്കറി മാര്‍ക്കറ്റിലെ സ്റ്റാളുകളുടെ പദവികള്‍ ശരിയാക്കാന്‍ ഉടമകള്‍ക്ക് നഗരസഭ നേരത്തെ സാവകാശം നല്‍കിയിരുന്നു. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നഗസഭയുമായി പ്രതികരിക്കാന്‍ ഉടമകള്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് സ്റ്റാളുകള്‍ പൊളിച്ചുനീക്കിയതെന്ന് തായിഫ് നഗരസഭ പറഞ്ഞു.
നിയമാനുസൃത ലൈസന്‍സുകളില്ലാതെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടുത്തെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകളുമുണ്ടായിരുന്നില്ല. ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാത്ത സ്റ്റാളുകളില്‍ സുരക്ഷിത രീതിയിലല്ല പഴവര്‍ഗങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരുന്നത്. ഇവിടങ്ങളില്‍ ശുചീകരണ നിലവാരം മോശവും സ്റ്റാളുകള്‍ പൊതുദൃശ്യഭംഗിക്ക് അരോചകവുമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സ്റ്റാളുകള്‍ പൊളിച്ചുനീക്കിയതെന്ന് തായിഫ് നഗരസഭ പറഞ്ഞു.