GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പുതുതായി അവതരിപ്പിച്ച സഊദി അറേബ്യ പേഴ്സണൽ വിസക്ക് ഒരു വർഷ കാലാവധി; കൂടുതൽ വിവരങ്ങൾ പുറത്ത്


റിയാദ്: സഊദി അറേബ്യ പുതുതായി അവതരിപ്പിച്ച ‘പേഴ്സണൽ വിസ’യുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. ഒരു വർഷ കാലാവധിയുള്ള വിസയിൽ പൗരന്മാർക്ക് വിദേശികളെ വിശുദ്ധ ഉംറ നിർവ്വഹിക്കാനായി കൊണ്ട് വരാനാകും. ഹജ്ജ്, ഉംറ മന്ത്രാലയമാണ് “വ്യക്തിഗത വിസ” നൽകുന്ന സേവനങ്ങൾ വ്യക്തമാക്കിയത്. ഇത് പൗരന്മാരെ അവരുടെ സുഹൃത്തുക്കളെ ഉംറ നിർവഹിക്കാൻ സഊദിയിലേക്ക് ക്ഷണിക്കാൻ പ്രാപ്തരാക്കുന്നു.


ഒരേ സമയം നിരവധി അതിഥികൾക്കായി ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കാനും തവണകളായോ അല്ലെങ്കിൽ ഒറ്റ തവണയിലോ രാജ്യത്ത് പ്രവേശിക്കാനും സാധ്യമാകുന്ന വിസകളാണ് അനുവദിക്കുക. ഉംറ ചടങ്ങുകൾ കൂടാതെ, പ്രവാചകന്റെ മസ്ജിദ്, മതപരമായ മറ്റു സ്ഥലങ്ങൾ, ചരിത്ര സ്മാരകങ്ങൾ, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും ടൂറിസ്റ്റ് യാത്രകൾ എന്നിവയും ഈ വിസ ഉപയോഗിച്ച് ചെയ്യാനാവും.

ഒരു വർഷ കാലാവധിയുള്ള മൾട്ടി-എൻട്രി വിസയുടെ കാലാവധി 365 ദിവസമാണ്. ഇതിൽ ഒറ്റ തവണ 90 ദിവസം താമസിക്കാനാകും. സിംഗിൾ “വ്യക്തിഗത വിസ” യുടെ സാധുത 90 ദിവസം വരെ നീണ്ടുനിൽക്കും. ഇത്രയും ദിവസം ഇവർക്ക് സഊദിയിൽ താങ്ങാനാകും. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് സ്വദേശികൾക്ക് വിസക്ക് അപേക്ഷിക്കാൻ ആകുക. വിസയ്ക്ക് അപേക്ഷിക്കാൻ, ഈ ലിങ്ക് സന്ദർശിക്കുക.

https://visa.mofa.gov.sa/Home/Index2?service_type=2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!