സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഈ ആഴ്ച മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അഖീൽ അറിയിച്ചു.
തണുത്ത വായു പിണ്ഡം കാരണം താപനില അഞ്ച് ഡിഗ്രിയിൽ താഴെയാകുമെന്നും അഖീൽ വ്യക്തമാക്കി.
മക്ക പ്രവിശ്യ, നോർത്തേൺ ബോഡർ, ഖസീം, സൗദിയുടെ മദ്ധ്യ ഭാഗം അടക്കം വിവിധ ഏരിയകളിൽ മഴ അനുഭവപ്പെടും.
നമ്മൾ ഇപ്പോഴും ശൈത്യത്തിന്റെ ആരംഭത്തിലാണെന്നും അഞ്ച് ഡിഗ്രിയിൽ താഴെ താപ നില പ്രതീക്ഷിക്കാവുന്ന തരത്തിൽ തണുത്ത വായു പിണ്ഡം രൂപപ്പെടുമെന്നും അഖീൽ സൂചിപ്പിച്ചു.
ഈ ആഴ്ച സൗദിയിൽ മഴയും ശക്തമായ തണുപ്പും അനുഭവപ്പെടും
