ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ മാലിന്യ സംസ്കരണ നിയമം പരിഷ്കരിച്ചു,10000 റിയാൽ വരെ പിഴ

റിയാദ്: സൗദി അറേബ്യയിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 10000 റിയാൽ വരെ പിഴ നടക്കുന്നതിനിടെയോ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിലൂടെയോ മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനിമുതൽ 200 മുതൽ 1000 റിയാൽ വരെ പിഴ ചുമത്താനാണ് പരിഷ്കരിച്ച മാലിന്യ കൈകാര്യ നിയമത്തിലെ വ്യവസ്ഥ. മാലിന്യസംസ്‌കരണ നിയമത്തിന്‍റെയും അതിന്റെ എക്‌സിക്യൂട്ടിവ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ വിവിധ ലംഘനങ്ങളുടെ വർഗീകരണത്തിനും പിഴകൾക്കും നാഷനൽ സെൻറർ ഫോർ വേസ്റ്റ് മാനേജ്‌മെൻറ് അന്തിമരൂപം നൽകി.

ഏ​കീ​കൃ​ത ഇ​ല​ക്‌​ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മാ​യ പ​ബ്ലി​ക് ക​ൺ​സ​ൽ​ട്ടേ​ഷ​ൻ പ്ലാ​റ്റ്‌​ഫോ​മി​ൽ (ഇ​സ്തി​ത് ലാ) ​ഇ​തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. പ​രി​ഷ്ക​രി​ച്ച വ്യ​വ​സ്ഥ​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കാ​ൻ പ്ലാ​റ്റ്ഫോ​മി​ൽ അ​വ​സ​ര​മു​ണ്ട്. പാ​ത്ര​ങ്ങ​ൾ​ക്കു​ള്ളി​ലെ മാ​ലി​ന്യം വി​ത​റു​ക​യും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ​ത് 1,000 മു​ത​ൽ പ​ര​മാ​വ​ധി 10,000 റി​യാ​ൽ വ​രെ​യാ​ണ് പി​ഴ. അ​ന്യ​രു​ടെ ഭൂ​മി​യി​ലോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ നി​ർ​മാ​ണ​മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് 50,000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തും.

നി​ർ​മാ​ണം, ന​വീ​ക​ര​ണം എ​ന്നി​വ​ക്കാ​യു​ള്ള പൊ​ളി​ക്ക​ൽ പ്ര​വൃ​ത്തി​ക​ളു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​തി​രു​ന്നാ​ൽ 20,000 റി​യാ​ൽ വ​രെ പി​ഴ ഈ​ടാ​ക്കും. മെ​ത്ത​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ തു​ട​ങ്ങി​യ വ​ലി​യ വ​ലു​പ്പ​ത്തി​ലു​ള്ള പാ​ർ​പ്പി​ട മാ​ലി​ന്യ​ങ്ങ​ൾ അ​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​യ​രി​കി​ലും മ​റ്റും നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് 1,000 റി​യാ​ൽ വ​രെ​യാ​ണ് പി​ഴ.

=ഹ​രി​ത മാ​ലി​ന്യ​ങ്ങ​ൾ അ​തി​നാ​യി നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലോ ക​ണ്ടെ​യ്‌​ന​റു​ക​ളു​ടെ പ​രി​സ​ര​ത്തോ നി​ക്ഷേ​പി​ച്ചാ​ലും ഇ​തേ പി​ഴ ചു​മ​ത്തും.

മാ​ലി​ന്യം നീ​ക്കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ അ​നു​മ​തി ഉ​റ​പ്പാ​ക്കാ​തെ കൊ​ണ്ടു​പോ​വു​ക​യോ അ​വ സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി ഒ​രു സേ​വ​ന ദാ​താ​വി​നെ​യോ മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തെ​യോ ചു​മ​ത​ല​പ്പെ​ടു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മാ​വ​ധി ഒ​രു കോ​ടി റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തും. നി​ർ​മാ​ണം അ​ല്ലെ​ങ്കി​ൽ പൊ​ളി​ക്ക​ൽ ജോ​ലി​ക​ളു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത നി​യ​മ ലം​ഘ​ന​ത്തി​ന് കു​റ​ഞ്ഞ​ത് 5,000 റി​യാ​ലും പ​ര​മാ​വ​ധി 20,000 റി​യാ​ൽ പി​ഴ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. അ​തു​പോ​ലെ ത​ന്നെ മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ചാ​ലു​ക​ളി​ലും താ​ഴ്‌​വ​ര​ക​ളി​ലും കി​ണ​റു​ക​ളി​ലും ബീ​ച്ചു​ക​ളി​ലും മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ന​ട​ത്തി​യാ​ലും മ​റ്റു​ള്ള​വ​രു​ടെ ഭൂ​മി​യി​ലോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ നി​ർ​മാ​ണ​ത്തി​നോ പൊ​ളി​ക്കു​ന്ന​തോ ആ​യ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചാ​ൽ പ​ര​മാ​വ​ധി പി​ഴ 50,000 റി​യാ​ൽ ആ​യി​രി​ക്കും.

അ​പ​ക​ട​ക​ര​മാ​യ​തും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ മാ​ലി​ന്യ​ങ്ങ​ളും ഉ​റ​വി​ട​ത്തി​ൽ ത​ന്നെ വേ​ർ​തി​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് കു​റ​ഞ്ഞ​ത് 10,000വും ​പ​ര​മാ​വ​ധി ഒ​രു ല​ക്ഷം റി​യാ​ലു​മാ​ണ് പി​ഴ.

മാ​ലി​ന്യ ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ലി​ന്യ ശേ​ഖ​ര​ണ, ഗ​താ​ഗ​ത സേ​വ​ന​ദാ​താ​ക്ക​ൾ​ക്കും ഇ​തേ പി​ഴ ചു​മ​ത്തും. വാ​ഹ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ക്കി​ങ്​ ഉ​പ​ക​ര​ണ​ത്തി​​ന്റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക, പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ക, അ​ല്ലെ​ങ്കി​ൽ മാ​റ്റു​ക, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത പാ​ർ​ട്ടി​ക​ൾ​ക്കാ​യി ക​ണ്ടെ​യ്ന​റു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്നി​വ​ക്കും പി​ഴ​യു​ണ്ട്

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!