ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
OMAN - ഒമാൻ

അൽ ഖുവൈർ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി ഡിസംബർ 31 വരെ അടച്ചിടും

മസ്കറ്റ് : അൽ ഖുവൈർ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി അൽ ഖുവൈർ പാലം അടച്ചിടുമെന്ന മസ്കറ്റ് മുനിസിപാലിറ്റി അറിയിച്ചു. ഡിസംബർ 31 വരെ ആയിരിക്കും പാലം അടച്ചിടുന്നത്. മസ്കറ്റ് മുൻസിപാലിറ്റിയാണ് ഇത് അറിയിച്ചിരിക്കുന്നത്. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് സീബിലേക്കുള്ള വഴി രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അടച്ചിടും. റോയൽ ഒമാൻ ട്രാഫിക് പൊലീസുമായി സഹകരിച്ചാണ് പണി നടക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തുന്നതിനാൽ ആവശ്യമായ പരിഷ്കരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മുൻസിപ്പൽ അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ മുതൽ ആണ് നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുന്നത്.

അതേസമയം, ഒമാനിലെ പൗരന്മാർക്കും വിദേശികൾക്കും നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിസംബർ 18നും 25നും ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. റോയൽ ഒമാൻ പൊലീസ് ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. വരു ദിവസങ്ങളിൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത് തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉണ്ടാകില്ലെന്ന് അധിക‍ൃതർ അറിയിച്ചിരിക്കുന്നത്.

പുതിയ കാർഡ് നൽകുക, പഴയ കാർഡ് പുതുക്കുക, കളഞ്ഞു പോയ കാർഡുകൾക്ക് പകരം പുതിയ കാർഡുകൾ എടുക്കുക തുടങ്ങിയ സേവനങ്ങൾ ആണ് ഈ ദിവസങ്ങളിൽ ഇല്ലാതിരിക്കുക. ഒമാൻ റോയൽ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 18ന് രാജ്യത്തിന് പുറത്തുള്ളവരുടെ വോട്ടിങ് നടക്കും, 25ന് ഒമാനിലുള്ള പൗരൻമാരുടെ വോട്ടിങ് ആണ് നടക്കുന്നത്. ഇത് കാരണം ആണ് സേവനങ്ങൾ നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്പോർട്ട്സ് ആൻഡ് സിവിൽ സ്റ്റേറ്റസുമായി ബന്ധപ്പെട്ട സേവനങ്ങൾ ഈ ദിവസങ്ങളിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

? ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് ? 1 ഗ്രാം. 4,650രൂപ ? 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് ? 1 ഗ്രാം.
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

മൊബൈൽ ആപ് ഉപയോഗിക്കുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: മൊബൈൽ ആപ് വഴിബാങ്ക് ഇടപാടുകൾ നടത്തുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറും നേരിട്ടു ബന്ധിപ്പിക്കുന്ന ആപ് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ്
error: Content is protected !!