അബുദാബി : കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഒമ്പതു ശതമാനം ആദായനികുതി ബാധകമാക്കുന്ന നിയമം യു.എ.ഇ പ്രഖ്യാപിച്ചു. പ്രതിവര്‍ഷം മൂന്നേമുക്കാല്‍ ലക്ഷം ദിര്‍ഹമില്‍ (1,02,000 ഡോളര്‍) കൂടുതല്‍ അറ്റാദായം ലഭിക്കുന്ന കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും അടുത്ത വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ആദായ നികുതി ബാധകമാക്കാനാണ് തീരുമാനം. ഇതില്‍ കുറഞ്ഞ വരുമാനത്തിന് നികുതി ബാധകമല്ല.
കോര്‍പ്പറേറ്റ്, ബിസിനസ് ടാക്‌സ് സംബന്ധിച്ച ഫെഡറല്‍ നിയമം യു.എ.ഇയുടെ തന്ത്രപരമായ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന ഒരു സംയോജിത നികുതി സംവിധാനം ശക്തിപ്പെടുത്തുന്ന ദിശയിലെ സുപ്രധാന ഘട്ടമാണെന്ന് യു.എ.ഇ ധനമന്ത്രാലയം പറഞ്ഞു.