റിയാദ് : റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്നും ഇത് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്നും സൗദി ഫിനാന്‍ഷ്യല്‍ അസോസിയേഷന്‍ അംഗം അബ്ദുല്ല അല്‍റബ്ദി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം അനുവദിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിരക്കുകള്‍ ഉയരാനും ആവശ്യം വര്‍ധിക്കാനും ഇടയാക്കും.
സൗദിയില്‍ സ്ഥിരതാമസത്തിന് വിദേശികളെ ആകര്‍ഷിക്കുന്നതും വിദേശ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതും സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കും. വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം നിലവില്‍വരുന്നതോടെ റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ ചലനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമങ്ങളും നയങ്ങളും ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സാമ്പത്തിക മേഖല റിയല്‍ എസ്റ്റേറ്റ് മേഖലയാണെന്നും അബ്ദുല്ല അല്‍റബ്ദി പറഞ്ഞു.