റിയാദ്: സഊദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ശനി) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള ദേശീയ കാലാവസ്ഥാ കേന്ദ്രം അതിന്റെ പ്രതിദിന റിപ്പോർട്ട് പുറത്തിറക്കി.
റിയാദ്, കിഴക്കൻ മേഖല, ഖസിം മേഖലയുടെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുന്ന സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.
കാറ്റിന്റെ അകമ്പടിയോടെയുള്ള ഇടിമിന്നലിൽ ജിസാൻ, അസിർ, അൽ-ബഹ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ഉൾപ്പെടുമെന്നും മക്ക മേഖലയുടെ തെക്കൻ ഭാഗങ്ങളിലേക്ക് വ്യാപിക്കാമെന്നും രാത്രിയിൽ മൂടൽമഞ്ഞ് ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കേന്ദ്രം വെക്തമാക്കി.