GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മതകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഔഖാഫ് ഓഫീസിലും അതിനു കീഴിലുള്ള പള്ളികളിലും ജോലി 100 ശതമാനം സ്വദേശിവൽക്കരണം നടത്താൻ കർശന നിർദേശം.

റിയാദ്: മതകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഔഖാഫ് ഓഫീസിലും അതിനു കീഴിലുള്ള പള്ളികളിലും ജോലി ചെയ്യുന്ന വിദേശികളെ പൂർണമായും ഒഴിവാക്കി 100 ശതമാനം സ്വദേശിവൽക്കരണം നടത്താൻ കർശന നിർദേശം.

ഡിസംബർ ഇരുപത്തിയഞ്ചിന് മുമ്പായി അതാത് സ്ഥാനങ്ങളിൽ നിന്ന് വിദേശികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശം.


പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കിയാൽ തുറൈഫ് നഗരത്തിൽ മാത്രം 53 ആളുകൾക്ക് ജോലി നഷ്ടമാകും. കേരളം, ഉത്തർപ്രദേശ്, ബംഗാൾ, പാക്കിസ്ഥാൻ, ഈജിപ്ത്, യെമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ജോലി നഷ്ടമാവുക.

ഒന്നര വർഷം മുമ്പ് തന്നെ സ്വദേശികളെ നിയമിക്കാനും വിഷൻ-2030 ന്റെ ഭാഗമായി സ്വദേശിവൽക്കരണം നടപ്പാക്കാൻ വേണ്ടിയും ഉത്തരവുണ്ടായിരുന്നു. എന്നാൽ കർശനമായി അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും കർക്കശമായി നടപ്പാക്കാനാണ് പദ്ധതി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!