ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അടുത്ത മാസാദ്യം ജിദ്ദയിൽ ഹജ്ജ് എക്സ്പോ സംഘടിപ്പിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.


1ജിദ്ദ : അടുത്ത മാസാദ്യം ജിദ്ദയില്‍ ഹജ്, ഉംറ സേവന സമ്മേളനവും എക്‌സിബിഷനും (ഹജ് എക്‌സ്‌പോ) സംഘടിപ്പിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുടെ യാത്രയും നടപടിക്രമങ്ങളും സുഗമമാക്കുകയും സേവന ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്ന നൂതന സേവനങ്ങളും പരിഹാരങ്ങളും എക്‌സ്‌പോയില്‍ അവലോകനം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
ഹജ്, ഉംറ യാത്ര സുഗമമവും എളുപ്പവുമാക്കുന്ന പരിഹാരങ്ങളും നൂനതമായ ഓപ്ഷനുകളും വിശകലനം ചെയ്യാനും നടപ്പാക്കാനും, പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഭാവിയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ നിര്‍ദേശിക്കാനും തീരുമാനങ്ങള്‍ എടുക്കുന്നവര്‍, സംരംഭകര്‍, ഇന്നൊവേറ്റര്‍മാര്‍, ഗവേഷകര്‍ എന്നിവരെ എക്‌സ്‌പോ ഒരു കുടക്കീഴില്‍ ഒരുമിച്ചുകൂട്ടും. മതപരവും ചരിത്രപരവുമായ കേന്ദ്രങ്ങളുടെ പുനരുദ്ധാരണം, തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന സാങ്കേതിക പരിഹാരങ്ങള്‍ എന്നിവയും എക്‌സ്‌പോ വിശകലനം ചെയ്യും.
ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി നൂതന ആശയങ്ങളും മികച്ച പദ്ധതികളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.

സര്‍ക്കാര്‍, സ്വകാര്യ മേഖലാ പങ്കാളികളുമായി സഹകരിച്ച് ഹജ്, ഉംറ സേവന മേഖലയില്‍ സുസ്ഥിരതയും മികവും കൈവരിക്കാന്‍ മന്ത്രാലയം നടത്തുന്ന ശ്രമങ്ങള്‍ എക്‌സ്‌പോയിലെ ശില്‍പശാലകള്‍ വിശകലനം ചെയ്യും.
ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളുമായി പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാനുള്ള ആകര്‍ഷകമായ അവസരമാകും എക്‌സ്‌പോ. തീര്‍ഥാടന സേവന മേഖലയില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും സൗദി അറേബ്യ ശക്തമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. മുഴുവന്‍ ശേഷികളും പ്രയോജനപ്പെടുത്തി ഹജ്, ഉംറ സേവന മേഖല വികസിപ്പിക്കാനുള്ള സമഗ്ര തന്ത്രം വിഷന്‍ 2030 പദ്ധതി മുന്നോട്ടുവെക്കുന്നു. വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക, ഔഖാഫ്, ഹജ് മന്ത്രിമാരുടെയും സൗദിയിലെ അംബാസഡര്‍മാരുടെയും കോണ്‍സല്‍ ജനറലുമാരുടെയും ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സാന്നിധ്യത്തില്‍ നിരവധി പരിപാടികളും എക്‌സ്‌പോയോട് അനുബന്ധിച്ച് നടക്കും.


വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!