GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രതിമാസ ലെവിയിലോ നികുതി (വാറ്റ്) യിലോ നിലവിൽ മാറ്റമില്ലെന്ന് സൗദി ധനമന്ത്രി


റിയാദ്: വിദേശികള്‍ക്കും അവരുടെ ആശ്രിതകര്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രതിമാസ ലെവിയിലോ മൂല്യവര്‍ധിത നികുതി (വാറ്റ്) യിലോ നിലവില്‍ യാതൊരു മാറ്റമില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. പുതിയ ബജറ്റില്‍ എണ്ണവിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിന് കുറവുണ്ടെന്നും 2022 ലെ മിച്ചം സാമ്പത്തിക വര്‍ഷാവസാനത്തിന് ശേഷം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ മേഖലയിലെ നികുതി ഭാരം 16.8% ആണ് ഇത് ആഗോളതലത്തില്‍ ശുപാര്‍ശ ചെയ്യുന്നതിനേക്കാള്‍ കുറവാണെന്നും നികുതിഭാരം കുറക്കാന്‍ വിശദമായ പഠനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വര്‍ഷത്തെ മിച്ചത്തിന്റെ ഒരു ഭാഗവും കടം തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കില്ല, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് മതിയായ പണലഭ്യതയും ആസ്തിയും ഉണ്ട്. സെന്‍ട്രല്‍ ബാങ്കിന്റെ കരുതല്‍ ശേഖരം 2022 ല്‍ ഏകദേശം 50 ബില്യണ്‍ റിയാല്‍ വര്‍ധിച്ചു. 2022ല്‍ വന്‍കിട പദ്ധതികള്‍ക്ക് 30 ബില്യന്‍ റിയാലാണ് ചെലവാക്കിയത്. 2023ലും 2024നും സമാനമായ സംഖ്യ ചെലവാക്കും. മന്ത്രി പറഞ്ഞു.


വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!