മക്ക : വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പുതിയ ഖത്തീബുമാരെ നിയമിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു. ഹറം ഇമാം ശൈഖ് ഡോ. യാസിര്‍ അല്‍ദോസരി ഹറമിലും പ്രവാചക പള്ളി ഇമാമുമാരായ ശൈഖ് ഡോ. ഖാലിദ് അല്‍മുഹന്നയും ശൈഖ് ഡോ. അഹ്മദ് അല്‍ഹുദൈഫിയും മസ്ജിദുന്നബവിയിലും ഖുത്തുബ നിര്‍വഹിക്കുന്നതില്‍ പങ്കാളിത്തം വഹിക്കും.
ഹറമുകളില്‍ പുതിയ ഖത്തീബുമാരെ നിയമിക്കാൻ അനുമതി
