GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

2022 ലെ സൗദി ബജറ്റ് കണക്കുകൾ പ്രഖ്യാപിച്ചു 102 ബില്യൺ റിയാലിൻ്റെ സാമ്പത്തിക മിച്ചം

റിയാദ്: 2013 ന് ശേഷം ആദ്യമായി മിച്ചം കൈവരിച്ച 2022 ലെ രാജ്യത്തിന്റെ ബജറ്റിന്റെ കണക്കുകൾ ധനമന്ത്രാലയം പ്രഖ്യാപിച്ചു. 102 ബില്യൺ റിയാലിന്റെ സാമ്പത്തിക മിച്ചമാണ് ബജറ്റിൽ രേഖപ്പെടുത്തിയത്. മൊത്തം വരുമാനം 1130 ബില്യൺ റിയാലായി കണക്കാക്കുകയും ചെലവുകൾ 1114 ബില്യൺ റിയാലായി കണക്കാക്കുകയും ചെയ്തു.




വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2013 നു ശേഷം ആദ്യമായാണ് സൗദി അറേബ്യ ബജറ്റ് മിച്ചം നേടുന്നത്. അടുത്ത കൊല്ലം മിച്ചം 16 ബില്യണ്‍ റിയാലുമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റ് മിച്ചം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.6 ശതമാനത്തിന് തുല്യമാണ്. ഈ വര്‍ഷാവസാനത്തോടെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 24.9 ശതമാനമായി കുറയും. വര്‍ഷാവസാനത്തോടെ പൊതുകടം 985 ബില്യണ്‍ റിയാലാകും. ഈ കൊല്ലം പൊതുവരുമാനം 1,234 ബില്യണ്‍ റിയാലും ധനവിനിയോഗം 1,132 ബില്യണ്‍ റിയാലും മിച്ചം 102 ബില്യണ്‍ റിയാലുമാണ്.



ബജറ്റ് അംഗീകരിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നതിനു തൊട്ടുമുമ്പാണ് ഈ വര്‍ഷത്തെ ബജറ്റുമായി ബന്ധപ്പെട്ട കണക്കുകള്‍ ധനമന്ത്രാലയം പുറത്തുവിട്ടത്.

ഈ വര്‍ഷത്തെ ബജറ്റ് അംഗീകരിച്ചപ്പോള്‍ കണക്കാക്കിയ വരുമാനം 1,045 ബില്യണ്‍ റിയാലും ചെലവ് 955 ബില്യണ്‍ റിയാലുമായിരുന്നു. പ്രതീക്ഷിച്ചിരുന്ന മിച്ചം 90 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം ബജറ്റില്‍ 73 ബില്യണ്‍ റിയാല്‍ കമ്മി നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ബജറ്റ് വരുമാനം 28 ശതമാനം തോതിലും ചെലവ് ഒമ്പതു ശതമാനം തോതിലും വര്‍ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!