ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ലോറി ഡ്രൈവര്‍മാര്‍ക്ക് നാളെ മുതൽ പ്രൊഫഷനല്‍ കാര്‍ഡ് നിർബന്ധം

റിയാദ് : ലോറി ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷനല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ചരക്കു ലോറികളുടെ പദവി ശരിയാക്കാനും ചരക്ക് ഗതാഗത ലൈസന്‍സ് നേടാനും ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മധ്യവര്‍ത്തികള്‍ക്കും ലോറികള്‍ വാടകക്ക് നല്‍കുന്നവര്‍ക്കും പൊതുഗതാഗത അതോറിറ്റി അനുവദിച്ച സാവകാശം ഇന്ന് അവസാനിച്ചു.
കാലാവധിയുള്ള പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് രജിസ്‌ട്രേഷനുള്ള, മൂന്നര ടണ്ണില്‍ കൂടുതല്‍ ആകെ ഭാരമുള്ള ഒമ്പതില്‍ കൂടുതല്‍ ട്രക്കുകളും ലോറികളുമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കീഴിലെ ലോറികളുടെ രജിസ്‌ട്രേഷന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആക്കി മാറ്റാനാണ് സാവകാശം അനുവദിച്ചത്. ഇങ്ങിനെ രജിസ്‌ട്രേഷന്‍ മാറ്റുന്നവരെ രജിസ്‌ട്രേഷന്‍ മാറ്റത്തിനും നമ്പര്‍ പ്ലേറ്റ് മാറ്റത്തിനുമുള്ള ഫീസുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പൊതുഗതാഗത അതോറിറ്റി പോര്‍ട്ടലിലെ ‘നഖ്ല്‍’ പ്ലാറ്റ്‌ഫോം വഴിയാണ് ലോറി ഡ്രൈവര്‍മാര്‍ പ്രൊഫഷനല്‍ കാര്‍ഡ് നേടേണ്ടത്.

സൗദി ട്രാഫിക് നിയമം അനുസരിച്ച് കാലാവധിയുള്ള ഉമൂമി (പബ്ലിക്) ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്കാണ് പ്രൊഫഷനല്‍ കാര്‍ഡ് അനുവദിക്കുന്നത്. ലൈസന്‍സുള്ള ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിനു കീഴിലായിരിക്കണം ഡ്രൈവര്‍മാര്‍ എന്നും വ്യവസ്ഥയുണ്ട്. താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ചരക്ക് ഗതാഗത സ്ഥാപനങ്ങളില്‍ നിയമാനുസൃതം ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന അജീര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടണമെന്നും സ്ഥാപനവുമായി തൊഴില്‍ കരാര്‍ ഒപ്പുവെക്കണമെന്നും വ്യവസ്ഥകളുണ്ട്.

ഒരു വര്‍ഷ കാലാവധിയുള്ള പ്രൊഫഷനല്‍ കാര്‍ഡ് ആണ് ലോറി ഡ്രൈവര്‍മാര്‍ക്ക് അനുവദിക്കുന്നത്. ‘നഖ്ല്‍’ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് ‘ഡ്രൈവര്‍മാരുടെ കാര്‍ഡുകള്‍’ എന്ന ഐക്കണിലും ‘ഡ്രൈവര്‍ കാര്‍ഡ് ഇഷ്യു ചെയ്യല്‍’ എന്ന ഐക്കണിലും യഥാക്രമം ക്ലിക്ക് ചെയ്ത് കോളങ്ങളില്‍ വിവരങ്ങള്‍ പൂരിപ്പിച്ചും ഡ്രൈവര്‍മാരുടെ ഫോട്ടോകള്‍ അറ്റാച്ച് ചെയ്തും ചരക്ക് ഗതാഗത സ്ഥാപനങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ക്കുള്ള പ്രൊഫഷനല്‍ കാര്‍ഡ് നേടാന്‍ സാധിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!