റിയാദ് : നികുതി നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ റദ്ദാക്കുന്ന പദ്ധതി ആറു മാസത്തേക്കു കൂടി ദീർഘിപ്പിച്ചതായി സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ഡിസംബർ 2022 മുതൽ 2023 മെയ് 31 വരെയാണ് പദ്ധതി ദീർഘിപ്പിച്ചിരിക്കുന്നത്.
നികുതി അടയ്ക്കാൻ കാലതാമസം വരുത്തൽ, റിട്ടേൺ സമർപ്പിക്കാൻ കാലതാമസം വരുത്തൽ, മൂല്യവർധിത നികുതി റിട്ടേണുകളിൽ തിരുത്തലുകൾ വരുത്തൽ, ഇ-ഇൻവോയ്‌സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, മറ്റു മൂല്യവർധിത നികുതി നിയമ ലംഘനങ്ങൾ എന്നിവക്കുള്ള പിഴകൾ പദ്ധതിയിൽ ഉൾപ്പെടുന്നു.