റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം അടക്കമുള്ള അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡുകൾ കൂടി റിയാദ് സീസൺ സ്വന്തമാക്കി.
ബൊളിവാർഡ് വേൾഡിലെ ലഗൂൺ തടാകം, 12.19 ഹെക്ടർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകമായാണ് റെക്കോർഡ് നേടിയത്. കൂടാതെ 33.7 മീറ്റർ ഉയരമുള്ള ലോകത്തിലെ ഒരു സാങ്കൽപ്പിക കഥാപാത്രത്തിന്റെ ഏറ്റവും വലിയ ലോഹത്തിന്റെ മാതൃകയും ഗിന്നസിൽ ഇടം കണ്ടെത്തി. ബൊളിവാർഡ് വേൾഡിന്റെ മറ്റൊരു ആകർഷണമായ ലോകത്തിലെ ഏറ്റവും വലിയ എൽഇഡി ലൈറ്റ് ബോൾ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബൈൽ സ്കൈ ലൂപ്പ് എന്ന ഗിന്നസ് ബുക്കിൽ സ്കൈ ലൂപ്പ് ഗെയിം മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. കൂടാതെ ബൊളിവാർഡ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മെർവാസ് ലോകത്തിലെ ഏറ്റവും വലിയ സംഗീത നിർമ്മാണ സ്റ്റുഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ശ്രദ്ധേയമായ നേട്ടങ്ങൾ നേടിയതിലൂടെ റിയാദ് സീസണിന്റെ നിലവിലെ പതിപ്പ് സുസ്ഥിരമായ ഒരു വിനോദ സംവിധാനവും ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ഒരു കാഴ്ചപ്പാടും അതിന്റെ തുടർച്ചയായ നവീകരണങ്ങളിലൂടെയും അതിന്റെ കഴിവുകൾ നിക്ഷേപിക്കാനുള്ള ശ്രമങ്ങളിലൂടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുന്നതിൽ വിജയം കണ്ടതായാണ് കരുതുന്നത്.
കമ്മ്യൂണിറ്റി അംഗങ്ങളുമായുള്ള ആശയവിനിമയത്തിലൂടെയും അവരുടെ ഭാവി ആവശ്യങ്ങൾ പ്രവചിച്ചും അവ നടപ്പിലാക്കുന്നതിനുള്ള ആസൂത്രണത്തിലൂടെയും സഊദി നിവാസികളുടെയും സന്ദർശകരുടെയും ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്പർശിക്കുന്ന നിരവധി നേട്ടങ്ങൾ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
താമസക്കാരുടെയും സന്ദർശകരുടെയും, പ്രത്യേകിച്ച് കുടുംബങ്ങളുടെയും കുട്ടികളുടെയും അഭിരുചിക്കനുസരിച്ച് സഊദി, അറബ് നാടകങ്ങൾ, കച്ചേരികൾ, പ്രാദേശികവും അന്തർദ്ദേശീയവുമായ ആനിമേഷൻ എക്സിബിഷനുകൾ, ഗെയിമുകൾ എന്നിവയുൾപ്പെടെ വെടിക്കെട്ടുകളുടെ ഗംഭീരമായ പ്രദർശനത്തിന് പുറമെ വൈവിധ്യമാർന്ന പരിപാടികളും ഇവിടെ ദിവസങ്ങളിൽ നടന്നു വരുന്നുണ്ട്.