ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയും പൊടിക്കാറ്റും ഐസ് വീഴ്ചയും വെള്ളപ്പാച്ചിലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഖസീം, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോഡർ എന്നിവിടങ്ങളിൽ മഴയും ഐസ് വീഴ്ചയും വെള്ളപ്പാച്ചിലും പൊടിക്കാറ്റും അനുഭവപ്പെടും.
കിഴക്കൻ മേഖലയിലെ (ജുബൈൽ, ഖത്തീഫ്, ദമ്മാം, ദഹ്‌റാൻ, ഖോബാർ, ബഖീഖ്, അൽ-അഹ്‌സ), റിയാദ് മേഖലയിലെ (അൽ മജ്മ, സുൽഫി, അൽ ഗ്വാഥ്, ശഖ്‌റ, റമാഹ്) എന്നിവിടങ്ങളിലേക്ക് അതിന്റെ സ്വാധീനം വ്യാപിക്കും.
തിങ്കളാഴ്ച വൈകുന്നേരം മുതൽ അടുത്ത വ്യാഴാഴ്ച വരെ മക്ക, അസീർ, ജസാൻ, അൽ-ബഹ, അൽ-മദീന അൽ-മുനവ്വറ എന്നീ പ്രവിശ്യകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ ചില പ്രദേശങ്ങളിൽ അടുത്ത ആഴ്ച അവസാനം വരെ മഴ തുടരുമെന്നും അത് സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.