GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റെഡ് സിഗ്നല്‍ മറികടന്ന് വാഹനം ഓടിച്ച് പ്രവാസി, ശിക്ഷ ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാര്‍ പിഴയും നാടുകടത്തലും

മനാമ : റെഡ് സിഗ്നല്‍ മറികടന്ന് അപകടകരമാം വിധം വാഹനം ഓടിച്ച് പ്രവാസി. ബഹ്‌റൈനില്‍ ഡ്രൈ ഡോക് ഹൈവേയിലൂടെ രാത്രിയില്‍ റെഡ് സിഗ്നല്‍ ലംഘിച്ച് ട്രക്ക് ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇയാള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും കോടതി വിധിച്ചു.

ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാര്‍ പിഴയും (21,000 ല്‍ അധികം ഇന്ത്യന്‍ രൂപ) കോടതി ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്‌റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. ബഹ്‌റൈനിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഏഷ്യക്കാരനായ യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. ആളുകള്‍ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചെന്ന് ട്രാഫിക് കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ വ്യക്തമായി.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്കാണ് പ്രതി ഓടിച്ചത്. ഈ വാഹനം ട്രാഫിക് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. മനഃപൂര്‍വം റെഡ് സിഗ്നല്‍ ലംഘിക്കുകയായിരുന്നെന്ന് വിചാരണയ്ക്കിടെ പ്രതി സമ്മതിച്ചതായി കോടതി ഉത്തരവില്‍ പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!