അബ്ശിറിലെ പുതിയ ട്രാവല്‍ സേവനം; സൗദി ജവാസാത്ത് കൂടുതല്‍ വിവരങ്ങളുമായി
റിയാദ് – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടാകുന്നത് സ്വദേശികളുടെ വിദേശ യാത്രക്ക് വിലക്കായി മാറില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച അബ്ശിര്‍ ട്രാവല്‍ സേവനം പ്രയോജനപ്പെടുത്തല്‍ നിര്‍ബന്ധമല്ല. കരാതിര്‍ത്തി പോസ്റ്റുകളില്‍ എത്തുന്നതിനു മുമ്പായി വാഹനങ്ങളിലെ യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കുകയാണ് അബ്ശിര്‍ ട്രാവല്‍ സേവനം ചെയ്യുന്നത്. ഇതിലൂടെ കരാതിര്‍ത്തി പോസ്റ്റുകളിലെ തിരക്ക് കുറക്കാനും യാത്രാ […]