സൗദിയിൽ നാളെ പൊതു അവധി
റിയാദ് : ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ പ്രഥമ വിജയം ആഘോഷിക്കുന്ന സൗദിയില്‍ നാളെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ അവധി പ്രഖ്യാപിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. മത്സരത്തില്‍ ലോക ഫുട്‌ബോള്‍ രാജാക്കന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ രാജ്യമെങ്ങും ആവേശത്തിലാണ്.