റിയാദ് : വ്യക്തിപരമായ ഉപയോഗത്തിന് വിദേശങ്ങളില്‍ നിന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും രാജ്യത്ത് പ്രവേശിപ്പിക്കാനും സീല്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
ഈ കുറിപ്പടി എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലെ കസ്റ്റംസ് വിഭാഗത്തിലെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പ്രതിനിധിക്കു മുന്നില്‍ കാണിക്കണം. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വഴിയാണ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് നിര്‍ണയിക്കുക എന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.