GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദിയിലെ 6 പ്രവിശ്യകളിൽ പേമാരിയും വെള്ളപ്പാച്ചിലും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: ഈ വരുന്ന ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദിയിലെ ആറ് പ്രവിശ്യകളിൽ പേമാരിയും വെള്ളപ്പാച്ചിലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തബൂക്ക്, മദീന, മക്ക, അൽജൗഫ്, ഹായിൽ, നോർത്തേൺ ബോഡർ എന്നീ പ്രവിശ്യകളിലാണ് മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെടുക.


മിതമായതും ശക്തമായതുമായ മഴക്ക് ഈ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങൾ സാക്ഷ്യം വഹിക്കും.


മുഴുവൻ ജനങ്ങളും ജാഗ്രത പുകർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പിന്തുടരണമെന്നും കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസം ജിദ്ദ ഗവർണ്ണറേറ്റിൽ അതി ശക്തമായ മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടിരുന്നു.

വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ മുനിസിപാലിറ്റി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!