സഊദിയിൽ പ്രകൃതിദുരന്തങ്ങൾ മൂലം വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരം ലഭിക്കും
ജിദ്ദ: മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഫലമായി വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് പരിധിയിൽ വരും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മഴയുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സഊദി ഇൻഷുറൻസ് കമ്പനികളുടെ വക്താവ് ആദിൽ അൽ ഈസ പറഞ്ഞു. വാഹന ഇൻഷുറൻസ് പോളിസികളിലെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധി 10 മില്യൺ റിയാലാണെന്നും മഴ ദുരന്തത്തിൽ പെട്ടാൽ ഇൻഷൂർ ചെയ്ത വാഹനങ്ങൾക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങൾക്കുള്ള നഷ്ടപരിഹാരം കേടുപാടുകളുടെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ, വാഹനത്തിന്റെ വിപണി മൂല്യത്തിനോ ഇൻഷുറൻസ് മൂല്യത്തിനോ അനുസൃതമായി നഷ്ടപരിഹാരം.
2018 ജനുവരി മുതൽ സമ്പൂർണ ഇൻഷുറൻസ് ഉള്ള വാഹനങ്ങൾക്ക് പ്രകൃതി ദുരന്തങ്ങൾക്കെതിരെ ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടത് ഇൻഷുറൻസ് കമ്പനികൾക്ക് നിർബന്ധമാണെന്ന് ഇൻഷുറൻസ്, റീഇൻഷുറൻസ് കാര്യങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ആദം ജാദ് പറഞ്ഞു.