GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയിൽ മഴമൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപാലിറ്റി

ജിദ്ദ : സൗദി അറേബ്യയിലെ ജിദ്ദയില്‍ വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അല്‍ ബഖ്മി അറിയിച്ചു. 2009 ലെ പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയ അതേ സംവിധാനങ്ങളിലൂടെയായിരിക്കും ഇന്നലെ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും പ്രവര്‍ത്തിക്കുന്ന െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററിലേക്ക് ദുരന്തബാധിതര്‍ക്ക് അപേക്ഷിക്കാം.
വ്യാഴാഴ്ച രാവിലെ ഏഴു മണിമുതല്‍ ഉച്ചക്ക് രണ്ടു മണിവരെ 179 മില്ലീ മീറ്റര്‍ മഴയാണ് ജിദ്ദയില്‍ പെയ്തത്. 2009 ലെ വന്‍ പ്രളയത്തിലേക്ക് വഴിവെച്ച മഴ 90 മില്ലീ മീറ്ററാണ് രേഖപ്പെടുത്തിയിരുന്നത്.
മഴയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായതായാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!