ജിദ്ദയിലെ പേമാരിയിൽ രണ്ട് മരണം; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; ജിദ്ദ മക്ക എക്സ്പ്രസ് വേയിൽ ഗതാഗതം പുന:സ്ഥാപിച്ചു
ജിദ്ദയിൽ ഇന്നുണ്ടായ ശക്തമായ മഴയുടെയും വെള്ളപ്പാച്ചിലിന്റെയും അനുബന്ധമായി രണ്ട് പേർ മരിച്ചതായി മക്ക സിവിൽ ഡിഫൻസ് വാക്താവ് അറിയിച്ചു.
വെളളം ഉയർന്ന സാഹചര്യത്തിൽ ആളുകൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും വാക്താവ് മുന്നറിയിപ്പ് നൽകി.
അതേ സമയം നേരത്തെ അടച്ചിരുന്ന ജിദ്ദ മക്ക എക്സ്പ്രസ് വേ ഇരു ഭാഗത്തേക്കും വീണ്ടും ഗതാഗത യോഗ്യമായതായി റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു.
ജിദ്ദയിലെ നിരവധി തുരങ്കങ്ങൾ വെളളം നിറഞ്ഞതിനാൽ അടച്ചിട്ടിരുന്നു. പല റോഡുകളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.