ജിദ്ദ: കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് ഇന്ന് (വ്യാഴം) ജിദ്ദയിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ എജുക്കേഷന്‍ ഡയരക്ടറേറ്റ് അറിയിച്ചു.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അവധി നല്‍കാനുള്ള തീരുമാനമെന്ന് ഡയരക്ടറേറ്റ് പറഞ്ഞു.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയും യൂനിവേഴ്‌സിറ്റി ഓഫ് ജിദ്ദയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അറിയിച്ചു. മഴ കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിവന്‍സ് അഭ്യര്‍ഥിച്ചു.
മഴയ്ക്ക് സാധ്യത; ജിദ്ദയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
