ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

ബാങ്കുകളുടെ പേരില വ്യാജ സന്ദേശങ്ങൾ,തട്ടിപ്പിന് ഇരയാവരുതെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷന്‍

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സാമ്പത്തിക, ബാങ്കിംഗ് മേഖലകളെ അപകടപ്പെടുത്തുകയും അവയെ കുറിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ കുവൈറ്റ് ബാങ്കിംഗ് അസോസിയേഷന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങളുമായി ബാങ്കുകള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ഹമദ് അല്‍ ഹസ്സാവി വ്യക്തമാക്കി.

കിംവദന്തികള്‍ പ്രചരിപ്പിക്കാനും ബാങ്ക് ഇടപാടുകാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും അവരുടെ ആത്മവിശ്വാസം തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം പരസ്യങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും അദ്ദേഹം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ബാങ്ക് ഇടപാടുകാര്‍ തികഞ്ഞ ജാഗ്രത പാലിക്കണം. ഉപഭോക്താക്കളുടെ സ്വകാര്യ ബാങ്കിംഗ് വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന നിയമവിരുദ്ധ കേന്ദ്രങ്ങള്‍ ശക്തമാണെന്നും അവയുടെ വലയില്‍ കുരുങ്ങാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു. അപകടസാധ്യതയുള്ള നിക്ഷേപങ്ങളില്‍ ഏര്‍പ്പെടാന്‍ സോഷ്യല്‍ മീഡിയ വഴി വരുന്ന കോളുകളും സന്ദേശങ്ങളും അവഗണിക്കണം. ബാങ്കിംഗ് മേഖലയില്‍ ഒരു രീതിയിലുമുള്ള പരിചയമില്ലാത്താവരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നിലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതോ അവരുടെ വ്യാപാരമുദ്രകള്‍ വഹിക്കുന്നതോ ആയ വാണിജ്യ പരസ്യങ്ങള്‍ അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി ഉപഭോക്താക്കളുമായി ബാങ്കുകളുടെ പ്രതിനിധികള്‍ എന്ന വ്യാജേന ആശയവിനിമയം നടത്തുക, നിക്ഷേപ അവസരങ്ങള്‍ മുന്നോട്ടുവയ്ക്കുക, ലോണ്‍ റീഷെഡ്യൂളിംഗ് വാഗ്ദാനം ചെയ്യുക തുടങ്ങിയ തട്ടിപ്പുകള്‍ വ്യാപകമാണ്. ബാങ്കുകളുടെ പേരുകളും ലോഗോകളും മറ്റും ഉപയോഗിച്ചാണ് ഇത്തരം സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതെന്നും അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവിധ നിയമങ്ങള്‍ പ്രകാരം ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

ബാങ്കുകളിലെ നിക്ഷേപങ്ങളും ധനസഹായ പദ്ധതികളും തികച്ചും സുരക്ഷിതമാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച ലാഭം ലഭ്യമാക്കുന്ന രീതിയിലാണ് അവ പ്രവര്‍ത്തിക്കുന്നത്. എന്നു മാത്രമല്ല, എല്ലാ ബാങ്കുകളും സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റിന്റെ ശക്തമായ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അല്‍ ഹസ്സാവി ഊന്നിപ്പറഞ്ഞു. ഉപഭോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതില്‍ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. സമ്മാനങ്ങള്‍ ലഭിച്ചതായി അറിയിച്ച് ഉപഭോക്താക്കള്‍ക്ക് വരുന്ന ഫോണ്‍ കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഇലക്ട്രോണിക് സന്ദേശങ്ങള്‍ തുടങ്ങിയയ്‌ക്കെതിരേ ജാഗ്രത പാലിക്കണം.

ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങളോ രഹസ്യ നമ്പറുകളോ ബാങ്കുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങളോ നല്‍കാന്‍ ആവശ്യപ്പെട്ട് വരുന്ന ഇത്തരം സന്ദേശങ്ങള്‍ക്കു പിന്നില്‍ വന്‍ തട്ടിപ്പു സംഘങ്ങളാണ്. രാജ്യത്തെ പ്രാദേശിക ബാങ്കുകള്‍ ഒരു സാഹചര്യത്തിലും തങ്ങളുടെ ഉപഭോക്താക്കളോട്, ഫോണ്‍ കോളുകള്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയിലൂടെ, ബാങ്കുകളുമായുള്ള ഏതെങ്കിലും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ അക്കൗണ്ട് നമ്പറുകളോ പാസ്വേഡുകളോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

🌐 ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖🪙 കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് 🪙 1 ഗ്രാം. 4,650രൂപ 🪙 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് 🪙 1 ഗ്രാം.
error: Content is protected !!