യുഎഇ : ഇന്ത്യൻ പാസ്പേർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻഎഐസി) രംഗത്തെത്തി.
സന്ദർശക വിസിയിൽ എത്തുന്നവർ ആണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. സർ നെയിം ചേർത്തില്ലെങ്കിൽ നിങ്ങൾക്ക് യുഎഇലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എൻഎഐസി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പുതുതായി വന്നിട്ടുള്ള നിയമം റസിഡന്‍റ് വിസക്കാർക്ക് ബാധകമല്ല. ഉദാഹരണമായി മുഹമ്മദ് എന്ന് പേരുള്ള വ്യക്തി പാസ്പോർട്ടിൽ പേര് മാത്രം ചേർത്താൽ മതിയാകില്ല സർ നെയിം കൂടെ ചേർക്കണം. സർ നെയിം ചേർത്തില്ലെങ്കിൽ സന്ദർശനം അനുവദിക്കില്ലെന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വ്യാജമാരെ പിടിക്കൂടുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനങ്ങളുമായി യുഎഇ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. അയാട്ട ഇത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി നേരത്തെ തന്നെ ശക്തമായ മുൻ കരുതൽ ആണ് ഒരുക്കിയിരുന്നത്. പാസ്പോർട്ടിൽ ‘ഗിവൺ നെയിം’ മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.