ന്യൂദൽഹി : ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ എയർസുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഇന്ത്യ ഒഴിവാക്കി. കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. തീരുമാനം ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു.
കോവിഡ് രോഗം കുറഞ്ഞുവരുന്ന സഹചര്യത്തിലും വാക്‌സിനേഷൻ കൂടിയതിനാലും ഇനി മുതൽ എയർ സുവിധ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയും പുറപ്പെടുവിച്ച അറിയിപ്പിലുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ ഇനി മുതൽ എയർസുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല
