നജ്റാൻ: സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ നജ്‌റാന്‍ നഗരത്തിലെയും ഹബൂനയിലെയും മിനിമാര്‍ക്കറ്റുകളില്‍ സൗദിവല്‍ക്കരണ കമ്മിറ്റി പരിശോധനകള്‍ നടത്തി. നജ്‌റാനിലെയും ഹബൂനയിലെയും 36 മിനിമാര്‍ക്കറ്റുകളിലാണ് സൗദിവല്‍ക്കരണ കമ്മിറ്റി കഴിഞ്ഞ ദിവസം പരിശോധനകള്‍ നടത്തിയത്.
ഈ സ്ഥാപനങ്ങളില്‍ 12 വനിതകള്‍ അടക്കം 185 സൗദികളും വിവിധ രാജ്യക്കാരായ 138 വിദേശികളും ജോലി ചെയ്യുന്നതായി വ്യക്തമായി.
നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ആറു സ്ഥാപനങ്ങള്‍ക്ക് വാണിംഗ് നോട്ടീസ് നല്‍കി. നജ്‌റാനിലെയും ഹബൂനയിലെയും മിനിമാര്‍ക്കറ്റുകളില്‍ സൗദിവല്‍ക്കരണ പരിധിയില്‍ വരുന്ന 22 തൊഴിലവസരങ്ങള്‍ പരിശോധനക്കിടെ നിര്‍ണയിച്ചു.
ഈ തസ്തികകളില്‍ സൗദികളെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ശിക്ഷാ നടപടികള്‍ ഒഴിവാക്കാന്‍ മിനിമാര്‍ക്കറ്റ് മേഖലയില്‍ എത്രയും വേഗം സൗദിവല്‍ക്കരണം നടപ്പാക്കണമെന്ന് തൊഴിലുടമകളോട് സൗദിവല്‍ക്കരണ കമ്മിറ്റി ആവശ്യപ്പെട്ടു