റോഡുകളിൽ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത ഒൻപത് സാഹചര്യങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി സൗദി ട്രാഫിക് വിഭാഗം. അവ താഴെ വിവരിക്കുന്നു.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1. റോഡിലെ കാഴ്ച വ്യക്തമല്ലെങ്കിൽ. 2. മുംബിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ.3. മുംബിലുള്ള വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ.
4. വളവുകൾ, കയറ്റം, ചെരിവുകൾ, വഴുക്കലുള്ള റോഡുകൾ എന്നിവിടങ്ങളിൽ. 5. പിറകിലുള്ള വാഹനം തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ഒരുങ്ങുന്നതായി സൂചന ലഭിച്ചാൽ. 6. രണ്ട് വശങ്ങളെയും വേർതിരിക്കുന്ന തരത്തിൽ നീണ്ട ലൈനുകളാൽ അടയാളപ്പെടുത്തിയ ഏരിയകളിൽ.
7. റെയിൽവേ ലൈൻ, കവലകൾ, കാൽനട യാത്രക്കാർക്കുള്ള ക്രോസിംഗ് ,ബ്രിഡ്ജ് എന്നിവിടങ്ങളിൽ.
8. ഓവർടേക്കിംഗ് നടപടിക്രമങ്ങൾക്കനുസരിച്ച് ഓവർടേക്കിംഗ് നിരോധിച്ച സ്ഥലങ്ങളിൽ.
9. ഓവർടേക്ക് ചെയ്യപ്പെടേണ്ട വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന വാഹനത്തേക്കാൾ അമിത വേഗതയിൽ ആണെങ്കിൽ.