ദോഹ : ലോകകപ്പ് ആവേശത്തിലായ ഖത്തറിൽ ഗതാഗത നിയമങ്ങൾ പാലിക്കാൻ പൗരന്മാർക്കും താമസക്കാർക്കും അധികൃതരുടെ നിർദേശം.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിയമലംഘനങ്ങൾ കണ്ടെത്താൻ പുതിയ ട്രാഫിക് റഡാറുകൾ സ്ഥാപിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അമിതവേഗതയിൽ വാഹനമോടിക്കുന്നവരെയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാൻ കഴിവുള്ള റഡാറുകളാണ് സ്ഥാപിച്ചത്. കൂടാതെ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനും ഇതിലൂടെ സാധിക്കും.
രാജ്യത്തുടനീളമുള്ള തെരുവുകളിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകൾ ഈ ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറയ്ക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു.