റിയാദ്: ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ ഹജ്ജ്, ഉംറ ദേശീയ പ്ലാറ്റ്‌ഫോമായ ‘നുസുക്ക്’ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി സഊദി അറേബ്യ സന്ദർശിക്കുന്ന തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാൻ സഹായിക്കുന്ന നൂറിലധികം സേവനങ്ങളാണ് നുസുക്ക് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നതെന്ന് തൗഫീഖ് അൽ റബിയ പറഞ്ഞു.
30 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്യുന്നതിനായി പ്ലാറ്റ്ഫോം നിലവിൽ 121 ലധികം വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉംറ നിർവഹിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലേക്കും മക്കയിലെയും മദീനയിലെയും ചരിത്ര പ്രദേശങ്ങളിലേക്കും മതപരമായ സ്ഥലങ്ങളിലേക്കും തീർഥാടകരെ പരിചയപ്പെടുത്തുകയാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.
പൂർണ്ണ സുതാര്യതയോടെ സംയോജിത സേവനങ്ങൾ നൽകുന്ന വിശ്വസനീയമായ പ്ലാറ്റ്‌ഫോമാണ് നുസുക്ക്.
ആരോഗ്യ സേവനങ്ങളും നിയന്ത്രണങ്ങളും നടപടിക്രമങ്ങളും തീർത്ഥാടകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവതരിപ്പിക്കുകയും ചെയ്യും.
ബിസിനസുകൾക്ക് 75 സേവനങ്ങളും വ്യക്തികൾക്ക് 45 സേവനങ്ങളും നുസുക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് റബിയ പറഞ്ഞു. ബിസിനസ് മേഖലയിലെ പതിനായിരത്തിലധികം സ്ഥാപനങ്ങളുമായും 25 സർക്കാർ ഏജൻസികളുമായും സഹകരിച്ച് 30 ദശലക്ഷത്തിലധികം ആളുകളെ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസം മന്ത്രാലയത്തിന്റെയും സൗദി ടൂറിസം അതോറിറ്റിയുടെയും സഹകരണത്തോടെ നടത്തുന്ന വിഷൻ 2030 പിൽഗ്രിം എക്‌സ്പീരിയൻസ് പ്രോഗ്രാമിന്റെ ഭാഗമാണ് നുസുക്ക്.
പുരോഗതിയും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനും ഭാവി ദിശകൾ അവലോകനം ചെയ്യുന്നതിനും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനും ബിസിനസ്സുകളെയും വിദഗ്ധരെയും ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഡിജിറ്റൽ ഗവൺമെന്റ് കോൺഫറൻസിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.