GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി അറേബ്യയിലേക്ക് ഇനി PCC ആവശ്യമില്ല

റിയാദ് : സൗദി അറേബ്യയിലേക്ക് പുതിയ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ പിന്‍വലിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ന്യൂഡല്‍ഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് വിസ ലഭിക്കുന്നതിന് പിസിസി ഇനി നിര്‍ബന്ധമില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായി എംബസി പറഞ്ഞു. അതേ സമയം മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് ഇക്കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കംഫര്‍ട്ട് ട്രാവല്‍സ് എംഡി ഹലീം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!