കുവൈത്ത് സിറ്റി: സ്വകാര്യമേഖലകളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നത് ബങ്കുകൾ പുനരാരംഭിക്കുന്നു. വായ്പ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസികൾക്ക് വായ്പ ലഭിക്കുന്നതിനുള്ള മിനിമം വേതനം നേരത്തേയുണ്ടായിരുന്ന 500 ദീനാറിൽനിന്ന് 300 ദീനാറായി കുറച്ചിട്ടുമുണ്ട്. കുറഞ്ഞ ജോലി കാലയളവ് ഒരു വർഷത്തിന് പകരം നാലു മാസമായി കുറച്ചതായും പ്രാദേശിക പത്രം റിപ്പോർട്ടുചെയ്തു.
തിരിച്ചടവ് കാലാവധിയിലും മാറ്റങ്ങൾ വരുത്തി.
അതേസമയം, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് നിർദേശങ്ങൾക്കും നിബന്ധനകൾക്കും അനുസരിച്ചായിരിക്കും വായ്പ അനുവദിക്കുക. ശമ്പളം, തിരിച്ചടവ് ശേഷി എന്നിവ പരിശോധിക്കും. അപേക്ഷകൻ ജോലി ചെയ്യുന്ന കമ്പനി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കണമെന്നത് നിർബന്ധമാണ്. കോവിഡിനെ തുടർന്ന് മൂന്നു വർഷത്തോളം വായ്പാ വിതരണം നിർത്തിവെച്ചിരുന്നു.