റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികസിപ്പിച്ച മൂന്ന്, നാല് നമ്പറുകളിലുള്ള ടെര്‍മിനലുകള്‍ തുറന്നുപ്രവർത്തനം ആരംഭിച്ചു. റിയാദ് എയര്‍പോര്‍ട്ട്‌സ് കമ്പനിയാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽസഊദ് രാജകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. റിയാദ് എയര്‍പോര്‍ട്ട്‌സ് കമ്പനി റിയാദ് വിമാനത്താവളത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഭാഗമായും യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചുമാണ് ഈ ടെര്‍മിനലുകളില്‍ വികസന പദ്ധതി നടപ്പാക്കിയത്.
ഈ രണ്ട് ടെർമിനലുകൾ കൂടി വികസിപ്പിച്ചതോടെ വർഷത്തിൽ 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിന് ലഭ്യമായതായി കമ്പനി അധികൃതർ വ്യക്തമാക്കി. ഗതാഗത ലോജിസ്റ്റിക് മന്ത്രിയും സിവിൽ എവിയേഷൻ ജനറൽ അതോറിറ്റി ചെയർമാനുമായ എൻജി. സാലെഹ് ബിൻ നാസർ അൽ-ജാസർ, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡന്റ് അബ്ദുൽഅസീസ് ബിൻ അബ്ദുല്ല അൽ-ദുവൈലജ് തുടങ്ങിയർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.