ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധനവ് തടയാൻ നടപടിയുമായി യു.എ.ഇ.


ദുബൈ : അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധനവ് തടയാൻ നടപടിയുമായി യു.എ.ഇ. ഒമ്പത് ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് സംബന്ധിച്ച പുതിയ നയത്തിന് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകി.

എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയുടെ വിലവർധനവിനാണ് അനുമതി തേടേണ്ടത്. ഇത് പ്രാഥമിക പട്ടിക മാത്രമാണെന്നും വിലനിലവാരം അനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ ഈ പട്ടികയിൽ ഉൾപെടുത്തുമെന്നും അധികൃതർ അറിയിച്ചു. സാധാരണക്കാരെ വിലവർധനവിൽ നിന്ന് സംരക്ഷിക്കാനും വിതരണക്കാരും ഉപഭോക്താക്കളും ഉദ്പാദകരും വിൽപ്പനക്കാരും തമ്മിലെ ബന്ധം കൂടുതൽ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നയം പ്രഖ്യാപിച്ചത്.

ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് നൽകിയിരുന്ന കസ്റ്റംസ് തിരുവ ഇളവ് നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രദേശികമായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾക്ക് മാത്രമെ ഇനി മുതൽ ഇളവ് ലഭിക്കൂ. പ്രാദേശിക ഉൽപന്നങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

ശരീഅത്ത് വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായും പുതിയ നയം പ്രഖ്യാപിച്ചു. ഇത്തരം സ്ഥാപനങ്ങൾ ശരീഅത്ത് സൂപ്പർവൈസറി കമ്മിറ്റികളുടെ അനുമതി തേടണം.

ഈ വർഷം തുടക്കത്തിൽ വിലവർധനവ് തടയുന്നതിന് പുതിയ നയം സാമ്പത്തികകാര്യ മന്ത്രാലയം സ്വീകരിച്ചിരുന്നു. വിലവർധനവിന്‍റെ കാരണം വ്യക്തമാക്കിയ ശേഷം മാത്രമെ വർധിപ്പിക്കാവു എന്നായിരുന്നു നിർദേശം. പാൽ, ഫ്രഷ് ചിക്കൻ, മുട്ട, റൊട്ടി, പഞ്ചസാര, ഉപ്പ്, അരി, പയർവർഗങ്ങൾ, പാചക എണ്ണ, മിനറൽ വാട്ടർ തുടങ്ങിയവയാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്. 11,000 ഉൽപന്നങ്ങൾ ഈ ഗണത്തിൽ ഉൾപെടുത്തിയിരുന്നു. ഇറക്കുമതി ചിലവ് വർധവ് ഉൾപെടെയുള്ള കാരണങ്ങളുണ്ടെങ്കിൽഅത് ബോധിപ്പിക്കണമെന്നായിരുന്നു നിർദേശം.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!