GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സഊദി കിരീടാവകാശി
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്നത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

റിയാദ്: സഊദി കിരീടാവകാശി
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്നത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി
ഇന്ത്യന്‍ മാധ്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ വാട്സപ്പ് ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ജി-20 ഉച്ചകോടിയിൽ സംബന്ധിക്കുന്നതിന് വേണ്ടി ഇന്തോനേഷ്യയിലേക്ക് തിരിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് ദൽഹിയിലെത്തുമെന്നും ഏതാനും മണിക്കൂറുകൾ ഔദ്യോഗിക സന്ദർശനം നടത്തുമെന്നുമായിരുന്നു നേരത്തെയുണ്ടായിരുന്നു അറിയിപ്പ്.


കിരീടാവകാശിക്കും ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കും തിരക്കിട്ട പരിപാടികൾ മൂലം ഞായറാഴ്ചയിലെ ഡൽഹിയിൽ വെച്ചുള്ള കൂടിക്കാഴ്ചയും ചർച്ചയും നടക്കില്ലെന്നാണ് വിശദീകരണം.


ഊർജ മേഖലയിലെ പരസ്പര സഹകരണം, എണ്ണ വ്യാപാരം, പുനരുത്പാദന എനർജി മേഖലയിലെ നിക്ഷേപം തുടങ്ങി നിരവധി വിഷയങ്ങളിലെ ചർച്ച സൗദി കിരീടാവകാശിയുടെ അര ദിവസത്തെ ഇന്ത്യ സന്ദർശന വേളയിലെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു.

സൽമാൻ രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ കത്തയച്ചിരുന്നു.
അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാനും മോഡിയും ബാലിയിൽ കൂടിക്കാഴ്ച നടത്തുമെനാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!