സൗദിയിൽ നിന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾക്ക് ഇഷ്യു ചെയ്യപ്പെടുന്ന
വാർത്തകൾ വാട്സപ്പ് ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫൈനൽ എക്സിറ്റ് വിസയുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉന്നയിച്ച് നിരവധി പ്രവാസികളാണ് ഗൾഫ് മലയാളിയുമായി ബന്ധപ്പെടാറുള്ളത്. ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ താഴെ കൊടുക്കുന്നു.
ഒരു വ്യക്തിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്‌താൽ പിന്നീട് അയാൾക്ക് 60 ദിവസം കൂടി സൗദിയിൽ കഴിയാൻ സാധിക്കും. എക്സിറ്റ് വിസ ഇഷ്യു ചെയ്തയുടൻ ഇഖാമ എക്സ്പയറായാൽ പോലും പാസ്പോർട്ടും എക്സിറ്റ് വിസയും ഉപയോഗിച്ച് 60 ദിവസം വരെ സൗദിയിൽ തുടരാം. ഇഖാമ കാലാവധി പ്രശ്നമല്ല. 60 ദിവസം കവിയുന്നതിനു മുമ്പ് സൗദി വിട്ടാൽ നിർബന്ധമാണ്.
അതേ സമയം എക്സിറ്റ് വിസ ഇഷ്യു ചെയ്ത് 60 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പോകാതിരുന്നാൽ 1000 റിയാൽ കാൻസൽ ചെയ്യാനുള്ള പിഴ അടക്കണം.
എക്സിറ്റ് വിസ കാൻസൽ ചെയ്യണമെങ്കിൽ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കണം എന്നത് നിർബന്ധനമാണ്. എക്സിറ്റ് ഇഷ്യു ചെയ്യാൻ ഫീസില്ല.
എക്സിറ്റ് വിസ നിലവിലുണ്ടെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ എക്സിറ് വിസ ഇഷ്യു ചെയ്ത ശേഷം, ഒരാൾക്ക് എക്സിറ്റ് കാൻസൽ ചെയ്ത് സൗദിയിൽ തന്നെ തുടരണമെന്ന് തോന്നുകയും എന്നാൽ അയാളുടെ ഇഖാമ എക്സ്പയർ ആകുകയും ചെയ്‌താൽ അയാൾ ആദ്യം ഇഖാമ പുതുക്കുകയാണ് വേണ്ടത്. ശേഷം എക്സിറ്റ് വിസ കാൻസൽ ചെയ്യണം.
എക്സിറ്റ് വിസകൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ തന്നെ കാൻസൽ ചെയ്യാൻ സ്പോൺസർക്ക് ഇപ്പോൾ സാധിക്കും.
എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നാട്ടിൽ പോയി പുതിയ വിസക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് ഏത് സമയവും പുതിയ വിസ ഇഷ്യു ചെയ്ത് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഇതിനു സമയ പരിധി ഇല്ല. എക്സിറ്റ് വിസാ കോപ്പി സൗദിയിൽ നിന്ന് പോകുന്ന സമയം തന്നെ കയ്യിൽ കരുതുന്നത് നാട്ടിൽ പുതിയ വിസക്ക് അപേക്ഷിക്കുന്ന സമയം സഹായകരമാകും എന്നോർക്കുക.
ഒരു ഗാർഹിക തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യും മുമ്പ്, പ്രൊബേഷണറി കാലാവധിക്കുള്ളിൽ (90 ദിവസം), അബ്ഷിർ വഴി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യണമെങ്കിൽ തൊഴിലുടമ നാല് നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന ജവാസാത്ത് അറിയിപ്പ് നേരത്തെ അറേബ്യൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. അവ താഴെ കൊടുക്കുന്നു.
1.തൊഴിലുടമക്ക് കീഴിലുള്ള ഗാർഹിക തൊഴിലാളികളൂടെയോ ഗാർഹിക തൊഴിലാളികൾ അല്ലാത്തവരുടെയോ ആകെ എണ്ണം 100 കവിയാൻ പാടില്ല.
2.തൊഴിലാളി മരണപ്പെടുക, ഹുറൂബ് ആകുക, സൗദിക്ക് പുറത്താകുക, എന്നിവയിൽ ഏതെങ്കിലും ഒരു അവസ്ഥയിൽ ആകാൻ പാടില്ല.
3.ട്രാഫിക് പിഴകളിൽ നിന്ന് തൊഴിലാളിയുടെ രേഖകൾ മുക്തമായിരിക്കണം.
4.തൊഴിലാളിയുടെ പാസ്പോർട്ട് കുറഞ്ഞത് 60 ദിവസമോ അതിലധികം ദിവസമോ വാലിഡിറ്റി ഉള്ളതായിരിക്കണം, എന്നിവയാണ് നാല് നിബന്ധനകൾ.
ഫൈനൽ എക്സിറ്റിൽ പോയി ഡ്രൈവിംഗ് ലൈസൻസ് എക്സ്പയർ ആയവർ പുതിയ ഇഖാമയിൽ സൗദിയിലെത്തുംബോൾ പഴയ ഡ്രൈവിംഗ് ലൈസൻസിനു പകരം പുതിയ ഇഖാമ നംബറിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അപേക്ഷ നൽകാമെന്ന് മുറൂർ വ്യക്തമാക്കിയത് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ ലൈസൻസ് ലഭിക്കാൻ മെഡിക്കൽ പരിശോധനയും ലൈസൻസ് ഫീസും എക്സ്പയർ ആയതിനുള്ള പിഴയും അടച്ചാൽ മതിയാകും.