GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലേക്കുള്ള സിംഗിൾ എൻട്രി വിസിറ്റ് വിസ കാലാവധി നിയമങ്ങളിൽ ഭേദഗതി ,എല്ലാ സിംഗിൾ എൻട്രി വിസിറ്റ് വിസകൾകും 3 മാസം കാലാവധി


റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകി.

പ്രധാന തീരുമാനത്തിൽ ഒന്ന്, ഇനി മുതൽ സൗദിയിലേക്കുള്ള മുഴുവൻ സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കും 3 മാസ താമസ കാലാവധിക്ക് അംഗീകാരം നൽകിയതാണ്.

ട്രാൻസിറ്റ് വിസകൾക്ക് 3 മാസ വാലിഡിറ്റിയും 96 മണിക്കൂർ സൗദിയിൽ താമസാനുമതിയും ലഭിക്കും. ട്രാൻസിറ്റ് വിസകൾക്ക് ഫീസ് ഇടാക്കുകയുമില്ല.

പുതിയ നിയമ പ്രകാരം ഇനി എല്ലാ സിംഗിൾ എൻട്രി വിസിറ്റ് വിസകൾകും 3 മാസം കാലാവധി ലഭിച്ചേക്കും.

നേരത്തെ ഉംറ വിസാ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!