GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിവത്ക്കരണം പ്രഖ്യാപിച്ച എല്ലാ തൊഴിലുകളിലും തൊഴിലുകളിലും ജിസിസി രാജ്യങ്ങളിലെ പൗരന് ജോലി ചെയ്യാൻ അനുമതി

റിയാദ്: സഊദിവൽക്കരണത്തിൽ വൻ മാറ്റം പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വദേശി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിൽ ഗൾഫ് പൗരന്മാർക്ക് ജോലി ചെയ്യാൻ അനുവാദമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇങ്ങിനെ ജോലി ചെയ്യുന്നവരെ ആ സ്ഥാപനത്തിലെ ഒരു സഊദിക്ക് പകരമായി കണക്കാക്കുന്നതായും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സഊദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള എല്ലാ തൊഴിലുകളിലും തൊഴിലുകളിലും ജിസിസി രാജ്യങ്ങളിലെ പൗരന് ജോലി ചെയ്യാൻ അനുമതിയുണ്ടെന്നും ഇത് സഊദിവൽക്കരണ ശതമാനത്തിൽ ഒന്നായി കണക്കാക്കുമെന്നുമാണ് മന്ത്രാലയം അറിയിച്ചത്.


കൺസൾട്ടിംഗ് പ്രൊഫഷനുകളിൽ 35% ബിസിനസ്സുകളും പ്രാദേശികവൽക്കരിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനിയർ അഹമ്മദ് അൽ-റാജ്ഹി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു.

സഊദികൾക്ക് പകരം ജിസിസി പൗരന്മാരെ ജോലിക്ക് വെച്ചാലും സഊദി വത്കരണം ആയി പരിഗണിക്കുമെന്ന മന്ത്രാലയ തീരുമാനം വിദേശികൾക്ക് കടുത്ത തിരിച്ചടിയായിരിക്കും. മളികളുൾപ്പെടെയുള്ള വിദേശികളെ എങ്ങിനെ ബാധിക്കുമെന്നത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!